ടിക് ടോക് സ്‌റ്റേ; നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ചൈനീസ് ഐടി കമ്പനി നിര്‍മ്മിച്ച സോഷ്യല്‍ മീഡിയ അപ്ലിക്കേഷനായ ടിക് ടോകിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയ്ക്ക് നിര്‍ദേശം നല്‍കി. ബുധനാഴ്ചയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.

അല്ലാത്തപക്ഷം ടിക് ടോകിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. ഈ ആപ്പിലൂടെ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത്.

അതേസമയം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോകിനെതിരെ നടപടി സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി ടിക് ടോകിന്റെ മാതൃക കമ്പനിയായ ബൈടെഡന്‍സ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Exit mobile version