ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിലെ രാംപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ ജയപ്രദയ്ക്കെതിരെ കേസ്. തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന അസം ഖാനൊപ്പം ചേര്‍ന്നാല്‍ അയാള്‍ എക്സേറേ കാഴ്ച ഉപയോഗിച്ച് എന്തൊക്കെ നോക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായവതിക്ക് ഊഹിക്കാവുന്നതേയുള്ളു എന്നായിരുന്നു ജയപ്രദയുടെ പ്രസ്താവന.
രാംപുരില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വെച്ചായിരുന്നു ജയപ്രദയുടെ ഈ വിവാദ പരാമര്‍ശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികളാണ് ഇലക്ഷന് കമ്മീഷന് സ്വീകരിക്കുന്നത്.
മുമ്പ് അസം ഖാന് ജയപ്രദയെ അധിക്ഷേപിച്ച സംഭവം ഉണ്ടായിരുന്നു. അതിന്റെ പേരില്‍ രണ്ട് ദിവസത്തേക്ക് അസം ഖാനെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിലക്കിയിരുന്നു. ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, മായവതി എന്നിവര്‍ക്കെതിരെ മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിച്ചിരുന്നു.
Discussion about this post