ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെയുള്ള മീടൂ ആരോപണങ്ങളില്‍ ഉറച്ച് വിദേശ മാധ്യമപ്രവര്‍ത്ത. എംജെ അക്ബറുമായിട്ടുണ്ടായിരുന്ന ബന്ധം പരസ്പര സമ്മതത്തോടെ ആയിരുന്നില്ലെന്നും,സ്ഥാപനത്തിലെ മേധാവി എന്ന അധികാരം ഉപയോഗിച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും മാധ്യമപ്രവര്‍ത്തക ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകയുമായിട്ടുണ്ടായിരുന്ന ബന്ധം പരസ്പര സമ്മതത്തോടുള്ളതായിരുന്നു എന്നും അത് ഒരു കുറിപ്പില്‍ തീരുന്നത് അല്ലെന്നും, കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയപ്പോഴാണ് അത് അവസാനിപ്പിച്ചതെന്നും ഇന്നലെ മീടൂ ആരോപണത്തില്‍ എംജെ അക്ബര്‍ പ്രതികരിച്ചിരുന്നു.
ഇരുപതോളം വനിതാമാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലിന് ശേഷം രാജിവെച്ച അക്ബര്‍ പുതിയ വെളിപ്പെടുത്തലോടെ കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. ഏഷ്യന്‍ഏജില്‍ ജേര്‍ണലിസ്റ്റായിരുന്ന കാലത്ത് അക്ബര്‍ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അക്ബറിനെ തുറന്നു കാട്ടിയത്