ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കാവല്ക്കാരന് കള്ളനാണ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള കേസാണ് പരിഗണിക്കുക.
ബിജെപി നേതാവ് മീനാക്ഷി ലേഖി റാഫേല്‍ കാരാറുമായി ബന്ധപ്പെട്ട കേസിലെ വിധിയില്‍ കാവല്ക്കാരന് കള്ളനെന്ന് സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെിരെ നല്കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുക.
കോടതി നേരത്തെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ മറുപടി പരിശോധിച്ചതിന് ശേഷമായിരിക്കും കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് തീരുമാനിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
Discussion about this post