ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ചിത്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിനിമയുടെ നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിശോധിച്ചിരുന്നു.
ചിത്രം കണ്ടശേഷം ഇതില്‍ പെരുമാറ്റച്ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ചിത്രം കണ്ടശേഷമുള്ള അഭിപ്രായമാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിക്കുക.
അതേസമയം കമ്മീഷന്റെ അഭിപ്രായം ചിത്രം പെരുമാറ്റച്ചട്ട ലംഘനമാകുമെന്നാണെങ്കില് അതില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ല. പിഎം നരേന്ദ്ര മോഡി എന്ന ചിത്രം രാഷ്ട്രീയപ്രേരിതമാണെന്നും പ്രദര്‍ശനം നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ പരാതിയിലാണ് കമ്മീഷന് നേരത്തേ നടപടിയെടുത്തത്.
Discussion about this post