കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്നുപള്ളികളിലുള്‍പ്പെടെ നടന്ന വിവിധ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇന്ത്യക്കാരും. ഇന്ത്യന്‍ ഹൈക്കമ്മിഷനെ ഉദ്ധരിച്ച്
വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ലോകാഷ്നി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പിഎസ് റസീനയും (58) മരിച്ചതായി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. തലസ്ഥാനമായ കൊളംബോയില്‍ മൂന്ന് പള്ളികളിലുള്‍പ്പെടെ ആറിടത്തും മറ്റു രണ്ടുസ്ഥലങ്ങളിലുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. 450ല്‍ കൂടുതല്‍ പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഏഴ് പേര് പോലീസ് പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്.
സ്ഫോടന സമയത്ത് പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ നടക്കുകയായിരുന്നു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്പോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്.
Discussion about this post