ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ എവിടെ.. ചോദ്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിനു മുമ്പ് യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി നല്കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
‘എനിക്കു വാഗ്ദാനം ചെയ്ത ജോലി എവിടെ മോഡീ?’ എന്ന ചോദ്യമുയര്‍ത്തിയാണ് മണ്ഡിഹൗസില്‍നിന്ന് പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് യുവാക്കള്‍ മാര്‍ച്ച് നടത്തിയത്. ഓരോവര്‍ഷവും രണ്ടുകോടി തൊഴിലവസരങ്ങള്‍ എന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്ബ് മോഡി നല്കിയ വാഗ്ദാനം. എന്നാല്‍ അധികാരത്തിലേറിയ ശേഷം ഇതിന്റെ പത്തുശതമാനം പോലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോഡിക്കായില്ല. കൂടാതെ നിലവിലുള്ള തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.
തൊഴിലവസരങ്ങള്‍ കാത്തുകിടക്കുന്ന 30ലക്ഷത്തിലേറെ പേര് ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വലയുകയാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
Discussion about this post