കേവല ഭൂരിപക്ഷമില്ലെങ്കിലും എന്‍ഡിഎ തന്നെ രാജ്യം ഭരിക്കും; യുപിഎയ്ക്ക് പകുതി സീറ്റ് മാത്രം; മോഡിയെ വീണ്ടും ‘ഭരണത്തിലേറ്റി’ റിപ്പബ്ലിക് ടിവി സര്‍വേ; കേരളത്തില്‍ ബിജെപി ‘സംപൂജ്യര്‍’

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തന്നെ അധികാരത്തിലേറുമെന്ന് റിപബ്ലിക് ടിവി – സീ വോട്ടര്‍ സര്‍വേ. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ മുന്നണി സ്വന്തമാക്കുമെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ ഫലം പറയുന്നു. എന്‍ഡിഎ 261 സീറ്റുകള്‍ നേടുമ്പോള്‍ യുപിഎ 119 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സര്‍വേ പറയുന്നു. 163 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.

ഓരോ സംസ്ഥാനത്തും ഉണ്ടായേക്കാവുന്ന സഖ്യം പ്രത്യേകമായി സര്‍വേയില്‍ പരിഗണിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് – ഡിഎംകെ, കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെഡിഎസ്, ആന്ധ്രയിലെ കോണ്‍ഗ്രസ് -ടിഡിപി എന്നിങ്ങനെ സാധ്യതകള്‍ ഏറെയുള്ള സഖ്യവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഒക്ടോബര്‍ മാസത്തിലെ ജനഹിതമാണ് സര്‍വേ പരിഗണിച്ചിരിക്കുന്നത്. 38.4 ശതമാനം വോട്ട് ഷെയര്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത് . 26 ശതമാനം വോട്ട് യുപിഎ സ്വന്തമാക്കുമ്പോള്‍ മറ്റുള്ളവര്‍ 35.6 ശതമാനം നേടും. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

എല്‍ഡിഎഫിന്റെ സീറ്റുകള്‍ നാലായി ചുരുങ്ങും. കേരളത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാകില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. 40.4 ശതമാനം വോട്ട് ഷെയര്‍ യുഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ വോട്ട് ഷെയര്‍ 29.3 ശതമാനം ആയി കുറയും. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് നേടാന്‍ കച്ച മുറുക്കുന്ന ബിജെപിക്ക് 17.5 ശതമാനമാണ് വോട്ട് ഷെയര്‍ ലഭിക്കുകയെന്നും സര്‍വേഫലം പറയുന്നു.

സംസ്ഥാനങ്ങളിലെ സാധ്യതകള്‍ ഇങ്ങനെ:

ഉത്തര്‍പ്രദേശ്
എന്‍ഡിഎ- 31 യുപിഎ- 5 എസ്പി, ബിഎസ്പി സഖ്യം-44

തമിഴ്‌നാട്
എന്‍ഡിഎ – 1 യുപിഎ – 0 ഡിഎംകെ – 29 എഐഎഡിഎംകെ – 9

മധ്യപ്രദേശ്
എന്‍ഡിഎ- 22 യുപിഎ- 7

ദില്ലി
എന്‍ഡിഎ- 7 യുപിഎ – 0

കര്‍ണാടക
എന്‍ഡിഎ- 18 യുപിഎ – 7 ജെഡിഎസ് – 3

ഗുജറാത്ത്
എന്‍ഡിഎ- 24 യുപിഎ- 2

രാജസ്ഥാന്‍
എന്‍ഡിഎ- 17 യുപിഎ- 8

മഹാരാഷ്ട്ര
എന്‍ഡിഎ- 23 യുപിഎ- 14 എന്‍സിപി- 6 ശിവസേന- 5

ആന്ധ്രപ്രദേശ്
എന്‍ഡിഎ- 0 യുപിഎ – 0 വൈഎസ്ആര്‍ കോണ്‍ഗ്രസ്- 20 ടിഡിപി – 5

തെലങ്കാന
എന്‍ഡിഎ- 1 യുപിഎ – 8 ടിആര്‍എസ്- 7 മറ്റുള്ളവര്‍- 1 (എഐഎംഐഎം)

2019ല്‍ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ പിന്തുണ നരേന്ദ്രമോഡിക്ക് – ഓണ്‍ലൈന്‍ സര്‍വ്വെ ഫലം

Exit mobile version