ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന പരാമര്‍ശം നടത്തിയതിനാണ് സിദ്ദുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
സിദ്ദുവിന്റെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന ഇലക്ടറല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.
24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ പ്രസംഗത്തിന്റെ പേരില്‍ സിദ്ദുവിന്റെ പേരില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post