ന്യൂഡല്‍ഹി: അമേഠിയില്‍ സ്മൃതി ഇറാനിയാണ് എതിരാളിയെന്നറിഞ്ഞപ്പോള്‍ പരാജയ ഭീതിമൂലം രാഹുല്‍ വയനാട്ടിലേക്ക് ഓടുകയായിരുന്നു എന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. അതേസമയം വയനാട്ടിലും ഫലം മറിച്ചാവില്ലെന്നും അവിടെയും രാഹുല്‍ പരാജയപ്പെടുമെന്നും ഗോയല്‍ പറഞ്ഞു.
അങ്ങനെ നില്‍ക്കുന്നിടത്തെല്ലാം തോല്‍ക്കുന്ന രാഹുലിന് അടുത്ത തെരഞ്ഞെടുപ്പില്‍ അയല്‍രാജ്യത്തു നിന്ന് ജനവിധി തേടേണ്ടി വരുമെന്നും ഗോയല്‍ പരിഹസിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ വിമര്‍ശനങ്ങളെയും ഗോയല്‍ തള്ളിയിരുന്നു. പ്രധാനമന്ത്രിയുടെ ധീരനേതൃത്വമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നിരവധി ഭീകരരെയും ദേശവിരുദ്ധ ശക്തികളെയും തുരത്താന്‍ സഹായകമായതെന്നായിരുന്നു ഗോയലിന്റെ വാദം.
Discussion about this post