ചണ്ഡീഗഡ്: ഹേമ മാലിനിക്കും ജയപ്രദയ്ക്ക് ശേഷം മറ്റൊരു ബോളിവുഡ് താരം കൂടി ബിജെപിയിലേക്ക്. തൊണ്ണൂറുകളിലെ ഹിറ്റ് നായകനായ സണ്ണി ഡിയോള്‍ ആണ് ഇത്തവണ ബിജെപിയിലേക്ക് വരുന്ന മറ്റൊരു താരം. വെള്ളിയാഴ്ച്ച താരം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സണ്ണി ഡിയോള്‍ അമൃത്സറിലോ ഗുരുദാസ് പൂരിലോ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിമൂന്ന് സീറ്റുള്ള പഞ്ചാബില്‍ 3 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. അമൃത്സര്‍,
ഗുരുദാസ്പൂര്‍, ഹോസിയാപൂര്‍ എന്നിവയാണവ. ബാക്കിയുള്ള പത്ത് സീറ്റുകളില്‍ എന്‍ഡിഎ സഖ്യകക്ഷി ശിരോമണി അകാലിദള്‍ ആണ് മത്സരിക്കുന്നത്.
അതേ സമയം താന്‍ വെള്ളിയാഴ്ച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടികാഴ്ച നടത്തിയിരുന്നുവെന്ന് സണ്ണി ഡിയോള്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ കാണുകയും ഒരു ചിത്രമെടുക്കുകയും മാത്രമാണ് ചെയ്തതെന്നും ഇതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമാണ് താരം ഒരു ദേശീയ ചാനലിനോട് പറഞ്ഞത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ താനും കേട്ടിട്ടുണ്ടെന്നും സണ്ണി പറഞ്ഞു.
Discussion about this post