മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ വോഡഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള കമ്പനികള്‍ക്ക് 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 58 ലക്ഷം ഉപയോക്താക്കളെയണ്.
ബിഎസ്എന്‍എല്ലിന് ഫെബ്രുവരി മാസത്തില്‍ പുതുതായി ലഭിച്ചത് 9.06 ലക്ഷം ഉപയോക്താക്കളെയാണ്. ഇതോടെ ബിഎസ്എന്‍എല്ലിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 12.05 കോടി ആയി. എന്നാല്‍ ഫെബ്രുവരിയില്‍ റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത് 77 ലക്ഷം അധികം ഉപയോക്താക്കളെയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 29.7 കോടിയാണ്. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ എണ്ണം 118.32 കോടിയാണ്.
Discussion about this post