പാട്ന: മാനഭംഗ ശ്രമം തടയാന്‍ ശ്രമിച്ചതിന് പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ബിഹാറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്. നാല് യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനശ്രമം തടഞ്ഞതിനാണ് പെണ്‍കുട്ടിയുടെ ദേഹത്ത് യുവാക്കള്‍ ആസിഡ് ഒഴിച്ചത്.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.
നാലംഗ സംഘം രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ തോക്കു ചൂണ്ടി നിര്‍ത്തിയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post