ഭൂവനേശ്വര്‍: തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേ വോട്ടിംഗ് യന്ത്രം തകര്‍ത്തതിന് ബിജെപി സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ 182 മത് നമ്പര്‍ പോളിംഗ് ബൂത്തിലെ യന്ത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ നില്‍മാണി ബിസോയി തകര്‍ത്തത്. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കേയാണ് സ്ഥാനാര്‍ത്ഥി ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തത്.
പോളിംഗ് ബൂത്തിലേക്ക് ഒരുകൂട്ടം പ്രവര്‍ത്തകരുമായി എത്തിയ ബിസോയി വോട്ടിംഗ് യന്ത്രം പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. ഒഡീഷ സോര്‍ഡ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ബിസോയി. 539 ല്‍ 414 വോട്ടര്‍മാരും വോട്ടു രേഖപ്പെടുത്തി നില്‍ക്കേയാണ് ബിസോയി വോട്ടിംഗ് യന്ത്രം തകര്‍ത്തത്.
സംഭവത്തെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ നല്കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രിസൈഡിംഗ് ഓഫീസര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ റീപോളിംഗ് നടത്തുന്ന കാര്യത്തെ കുറിച്ചുള്ള അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കും.
Discussion about this post