കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി; ജനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങാനുള്ള തന്ത്രം; അലഹബാദ് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി

അലഹാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ന്യായ് പദ്ധതി (ന്യുന്തം ആയ് യോജന). എന്നാല്‍ പദ്ധതിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു.

ജനങ്ങളുടെ കൈയ്യില്‍ നിന്ന് പണം കൈക്കൂലിയായി വാങ്ങാനുള്ള തന്ത്രമാണ് ഇതിന് പിന്നില്‍ എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. പ്രസ്തുത കാര്യത്തില്‍ പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്ന് കോടതി കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

”അബ് ഹോഗാ ന്യായ്” എന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു വെക്കുന്നത്. ന്യായ് പദ്ധതിയെ മുന്‍ നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തെ നേരിടുക എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം തങ്ങള്‍ അധികാരത്തിലേറുകയാണെങ്കില്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് അടിസ്ഥാന വരുമാനം എന്ന നിലയ്ക്ക് വര്‍ഷം 72,000 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.

Exit mobile version