ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ് നടക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗിക ആരോപണവുമായി ജീവനക്കാരി രംഗത്തെത്തിയ സാഹചര്യത്തിലാണ് അടിയന്തര സിറ്റിംഗ് ചേര്‍ന്നിരിക്കുന്നത്. സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തുന്നത് അപൂര്‍വ നടപടിയാണ്. ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്.
പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണെന്ന് നോട്ടീസില്‍ പറയുന്നു. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസില്‍ പറയുന്നു.
സാധാരണ ഒരാള്‍ ഹര്‍ജി നല്കുമ്പോഴോ, അല്ലെങ്കില്‍ ഏതെങ്കിലും വിഷയം പരാമര്‍ശിക്കുമ്പോഴോ ആണ് കോടതികള്‍ ഒരു കേസ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ കത്തുകളോ അല്ലെങ്കില്‍ ഏതെങ്കിലും രേഖകളോ സുപ്രീംകോടതിയ്ക്ക് പരിഗണിക്കാം. എന്താണ് സുപ്രീംകോടതിയുടെ അടിയന്തരസിറ്റിംഗിന് വിഷയമാകുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല.
എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ല എന്നും താന്‍ എല്ലാവരോടും മാന്യമായി പെരുമാറുന്ന വ്യക്തിയാണെന്നും പരാതിക്കാരി 2 ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കേസിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്നും അദ്ദേഹം പറയുന്നു.
Discussion about this post