കാണ്‍പൂര്‍: തീവണ്ടി പാളം തെറ്റി 13 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊല്‍ക്കത്തയിലെ ഹൗറയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ഇതോടെ ഈ പാതയിലുള്ള തീവണ്ടി ഗതാഗതം താറുമാറായി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പ്രയാഗ്‌രാജ് സ്റ്റേഷന്‍ വിട്ട ശേഷമാണ് കാണ്‍പൂരിനടുത്തുള്ള റൂമ ഗ്രാമത്തിനടുത്തു വച്ച് അപകടമുണ്ടായത്. വിവരം കിട്ടിയതോടെ സ്ഥലത്തേക്ക് കാണ്‍പൂരില്‍ നിന്ന് 15 ആംബുലന്‍സുകളെത്തിച്ചു.
എല്ലാ കോച്ചുകളും മറിഞ്ഞ നിലയിലാണ്. ഈ കോച്ചുകളെല്ലാം എടുത്ത് മാറ്റിയ ശേഷമേ ഇത് വഴിയുള്ള ട്രെയിന്‍ ഗതാഗതം സാധ്യമാകൂ. തീവണ്ടിപ്പാതയ്ക്കും കേടുപാടുണ്ട്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള എല്ലാ തീവണ്ടികളും വൈകാനാണ് സാധ്യത. വൈകിട്ട് നാല് മണിയോടെ മാത്രമേ റെയില്‍പ്പാതയിലൂടെ പൂര്‍ണ ഗതാഗതം സാധ്യമാകൂ എന്ന് ഉത്തരറെയില്‍വേ പിആര്‍ഒ അറിയിച്ചു.
Discussion about this post