ഭോപ്പാല്‍: 2011ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയെക്കതിരെയുള്ള പ്രജ്ഞ സിങ് താക്കൂറിന്റെ വിവാധ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പ്രജ്ഞ സിങ് താക്കൂര്‍. ഈ പ്രസ്താവന പരിശോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിഎല്‍ കാന്ത റാവു പറഞ്ഞു.
കര്‍ക്കരെക്കെതിരായ പ്രജ്ഞ സിങ് താക്കൂറിന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രസ്താവന പരിശോധിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വിഎല്‍ കാന്ത റാവു പറഞ്ഞു. ‘മാലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ നേരിട്ട പീഡനത്തിനും ഭീഷണിക്കുമാണ് ഞാന്‍ കര്‍ക്കറെയെ ശപിച്ചത്. അയാള്‍ ഇല്ലാതാകട്ടെയെന്ന് ഞാന്‍ ശപിച്ചു’ എന്നായിരുന്നു വിവാദ പ്രസ്താവന.
തനിക്കെതിരെ കര്‍ക്കറെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ ഹേമന്ദ് കര്‍ക്കരയെ കൊല്ലുമെന്ന് ശപിച്ചിരുന്നുവെന്നും പ്രജ്ഞ സിങ് പറഞ്ഞു. പ്രതിപക്ഷം പ്രജ്ഞ സിങ് താക്കൂറിന്റെ ഈ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രജ്ഞ സിങ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ കര്‍ക്കറെയെ അധിക്ഷേപിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.