ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടേല്‍ സമര നേതാവ് ഹാര്‍ദ്ദിക് പാട്ടേലിന്റെ കരണത്തടിച്ചു. സുരേന്ദ്ര നഗറിലെ വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു യുവാവ് വേദിയില്‍ കയറുകയും ഹാര്‍ദ്ദിക് പാട്ടേലിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവാവ് ഹാര്‍ദ്ദിക് പാട്ടേലിന്റെ മുഖത്തടിക്കുകയും, അദ്ദേഹത്തോട് ചൂടായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവുവിനെതിരെ ഒരാള്‍ ഷൂ എറിഞ്ഞിരുന്നു. മലെഗാവ് സ്ഫോടനക്കേസില്‍ പ്രതിയായിരുന്ന സാധ്വി പ്രഗ്യക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ ന്യായീകരിച്ച് ജിവിഎല്‍ നരസിംഹറാവു സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എംപിക്ക് നേരെ ഷൂ എറിഞ്ഞത്.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
Discussion about this post