സിക്കാര്‍: വിവാഹം കഴിഞ്ഞ് മിനിറ്റുകള്‍ക്കകം വധുവിനെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടുപോയി. ഹന്‍സാ കന്‍വാര്‍ എന്ന പെണ്‍കുട്ടിയെയാണ് മുന്‍ കാമുകനായ അങ്കിത് സെവ്ഡയും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടികൊണ്ടു പോയത്. രാജസ്ഥാനിലെ രാംഭക്ഷ്പുരയിലാണ് സംഭവം.
വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം 15 മിനിറ്റിനുള്ളില്‍ പെണ്‍കുട്ടിയെ തോക്കു ചൂണ്ടി ഭയപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയതെന്നെന്ന് പോലീസ് പറഞ്ഞു. അഞ്ചു പേരടങ്ങുന്ന സംഘം കാറിലെത്തി വധു സഞ്ചരിച്ച വാഹനം തടഞ്ഞ് കുട്ടിയെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ സഹോദരിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post