മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മണ്ഡോദ്കര് രംഗത്ത്. രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയില്‍ ഉന്നത സ്ഥാനത്ത് ഇരുന്നിട്ടും രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് മോഡി എന്നാണ് ഊര്‍മ്മിള പറഞ്ഞത്.
അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ ബയോപിക് ചിത്രം ഒരുക്കുന്നതിന് പകരം ഹാസ്യ ചിത്രമാണ് എടുക്കേണ്ടതെന്നും ഊര്‍മ്മിള പറഞ്ഞു. നെഞ്ചളവ് 56 ഇഞ്ച് ഉണ്ടായിട്ടും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സ്ഥിതിയ്ക്ക് പ്രധാനമന്ത്രിയുടെ ജീവിതം വെറും തമാശയാണെന്നും ‘പിഎം നരേന്ദ്ര മോഡി’ ചിത്രം പുറത്തിറങ്ങിയാല്‍ രാജ്യത്തെ ജനാധിപത്യത്തേയും വൈവിധ്യത്തേയും മോശമായി ചിത്രീകരിക്കുന്നതിന് ഇടയാക്കുമെന്നും ഊര്‍മ്മിള പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മ്മിള മണ്ഡോദ്കര്. ബിജെപിയുടെ സിറ്റിങ് എംപിയായ ഗോപാല്‍ ഷെട്ടിയാണ് ഊര്‍മ്മിളയുടെ എതിര് സ്ഥാനാര്‍ത്ഥി.
Discussion about this post