മുസാഫര്‍നഗര്‍: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. മരുന്നുവാങ്ങാനുള്ള പണം എടുക്കാനായി ബാങ്കിലേക്ക് പോയ 22കാരിയാണ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിന് ശേഷം സംഘം കടന്നുകളഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
Discussion about this post