വയനാട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രിയങ്ക എത്തുന്നത്.
വയനാട്ടിലെ രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 12.15ന് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
ഒന്നരക്ക് പുല്പള്ളിയില് നടക്കുന്ന കര്‍ഷക സംഗമം പ്രിയങ്ക ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. ഏപ്രില്‍ 3ന് പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അന്ന് ഇരുവരും റോഡ് ഷോയും നടത്തിയിരുന്നു.
Discussion about this post