ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്തു; ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ചു

ബിഎസ്പി പ്രവര്‍ത്തകനായ പവന്‍ കുമാറാണ് സ്വന്തം വിരല്‍ മുറിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

ബുലന്ദ്ഷഹര്‍: അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് കുത്തിയ ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം വിരല്‍ മുറിച്ച് കളഞ്ഞു. ബിഎസ്പി പ്രവര്‍ത്തകനായ പവന്‍ കുമാറാണ് സ്വന്തം വിരല്‍ മുറിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം ബിജെപിക്ക് അബദ്ധത്തില്‍ വോട്ട് ചെയ്യുകയായിരുന്നു യുവാവ്. ആ മനോവിഷമത്തിലാണ് യുവാവ് തന്റെ സ്വന്തം വിരല്‍ മുറിച്ചത്.

എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യത്തിന്റെ യോഗേഷ് വര്‍മയും ബിജെപിയുടെ ഭോലാ സിങും തമ്മിലാണ് ബുലന്ദ്ശഹര്‍ മണ്ഡലത്തില്‍ മത്സരം നടക്കുന്നത്. വര്‍മ്മയ്ക്ക് വോട്ട് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കൈപ്പിഴ സംഭവിച്ച് ഭോലാ സിങിന് വോട്ട് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ പവന്‍ കുമാര്‍ വോട്ട് ചെയ്ത വിരല്‍ മുറിക്കുകയായിരുന്നു.

Exit mobile version