കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയാടുന്ന നിലയില്‍ കണ്ടെത്തി. സിര്‍ക്കാബെയ്ദ് പഞ്ചായത്ത് മെമ്പര്‍ ശിശുപാല്‍ സെഹിസാറിന്റെ മൃതദേഹമാണ് മരത്തില്‍ തൂങ്ങിയാടുന്ന നിലയില്‍ കണ്ടെത്തിയത്.
ബംഗാളിലെ പുരുലിയ ജില്ലയില്‍ ആര്‍സ പോലീസ് സ്റ്റേഷന് കീഴിലാണ് സംഭവം. ഇന്ന് രാവിലെ ഗ്രാമവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. സ്ഥലത്ത് കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശിശുപാലിന്റെ മരണം കൊലപാതകമാണെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നുമാണ് ബിജെപിയുടെ ആരോപണം. പ്രദേശത്ത് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ സ്ഥിരമാണ്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post