മുംബൈ: ഈസ്റ്റ് മുംബൈയിലെ വിറാറില്‍ കൂട്ടുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. തിങ്കാളാഴ്ച രാത്രി എട്ടുമണിയോടെയാണ് 15 വയസുകാരിടെ രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവസമയത്ത് ബന്ധുവിന്റെ വീട്ടില്‍ പോകുകയായിരുന്ന പെണ്‍കുട്ടി വഴിയില്‍ വെച്ച് സഹപാഠിയെ കണ്ടു.
ഇരുവരും സംസാരിച്ചു പോകുന്നതിനിടെയാണ് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് രണ്ടുപേര്‍ ഇവരെ പിടികൂടിയത്. തുടര്‍ന്ന് സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീട്ടിലെത്തിയ കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിക്കുക്കുകയും തുടര്‍ന്ന് ബുധനാഴ്ചയാണ് പെണ്‍കുട്ടിയും പിതാവും വിറാര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയും സുഹൃത്തും നല്കിയ വിവരത്തിന്റെയും അടയാളവുമനുസരിച്ച് പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ പോലീസ് ചോദ്യം ചെയ്തു.
Discussion about this post