ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെതിരെ ലക്‌നൗവില്‍ പൂനം സിന്‍ഹ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എസ്പി ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് പൂനം സിന്‍ഹ.
ബിഹാറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എസ്പിയില്‍ ചേര്‍ന്നത്. രാജ്നാഥ് സിങ് മുമ്പേ ലക്‌നൗവില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഈ മണ്ഡലത്തിലെ പരമ്പരാഗത ബിജെപിയുടെ വോട്ടു ഭിന്നിപ്പിക്കാന്‍ ലക്ഷ്യംവെച്ച് കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അചാര്യ പ്രമോദ് കൃഷ്ണമാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
Discussion about this post