ബംഗളൂരു: കര്‍ണാടക ലോക്സഭാ, നിമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് ആരംഭിച്ചു. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭാര്യ അനിത കുമാരസ്വാമിയും വോട്ട് രേഖപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബിഎസ് യെദൂരപ്പയും മകനും ഷിമോഗയിലെ സ്ഥാനാര്‍ത്ഥിയുമായ ബിവൈ രാഖവേന്ദ്രയും ഷിമോഗയില്‍ വോട്ട് രേഖപ്പെടുത്തി.
സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തെരഞ്ഞെടുപ്പാണ് ഇത്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ ആറിന് നടക്കും.
Discussion about this post