ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാന്‍ നേതാക്കളും പാര്‍ട്ടികളും പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. കുടിവെള്ളം ഉറപ്പാക്കും, കാര്‍ഷിക വിളകളുടെ താങ്ങുവില ഇങ്ങനെ നീളും വാഗ്ദാനങ്ങള്‍. എന്നാല്‍ ഇവിടെ ഏറെ വ്യത്യസ്തമായ വാഗ്ദാനങ്ങളാണ് സഞ്ജി വിരാസത് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികകള്‍ ഇറക്കും. അതുപോലെ വ്യത്യസ്ത രീതിയില്‍ സഞ്ജി വിരാസത് പാര്‍ട്ടി ഇറക്കിയ പത്രികയാണ് ചര്‍ച്ചയാകുന്നത്. പകുതി വിലയ്ക്ക് മദ്യം, ഈദിന് എല്ലാ മുസ്ലീം കുടുംബങ്ങള്‍ക്കും ആട് തുടങ്ങി അമ്പരപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് പാര്‍ട്ടി പ്രകടന പത്രികയില്‍ പറയുന്നത്.
ഇത് കൂടാതെ, പിഎച്ച്ഡി വരെ സൗജന്യ വിദ്യാഭ്യാസം, ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ അതല്ലെങ്കില്‍ ബസില്‍ സൗജന്യ യാത്ര, കുടുംബത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 50,000 രൂപ സര്‍ക്കാര്‍ പാരിതോഷികം, പെണ്‍കുട്ടികളുടെ വിവാഹത്തിന് 2,50,000രൂപ സഹായം, തൊഴില്‍ രഹിതര്‍ക്ക് മാസം തോറും 10,000 രൂപയുടെ സഹായം, പ്രായമായവര്‍ക്കും വിധവകള്‍ക്കും അംഗപരിമിതര്‍ക്കും 5000 പെന്ഷന്, തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പാര്‍ട്ടി പ്രകടന പത്രികയില്‍.
ഒപ്പം പ്രൈവറ്റ് ആശുപത്രിയിലെ ചികിത്സയ്ക്ക് പത്തു ലക്ഷം രൂപ വരെ സഹായവും ലഭിക്കുമെന്നും പത്രികയില്‍ പറയുന്നുണ്ട്. വാഗ്ദാനങ്ങള്‍ കണ്ടെങ്കിലും ജനങ്ങള്‍ വോട്ടു ചെയ്യുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 12 ന് തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ നടക്കും. ഏപ്രില്‍ 16 ആണ് പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിനം. ഈ പ്രഖ്യാപനങ്ങള്‍ കണ്ട് ജനം വോട്ടു കുത്തുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷ.
Discussion about this post