മല്യയും നീരവ് മോദിയും മാത്രമല്ല; രാജ്യത്തെ കമ്പളിപ്പിച്ച് മുങ്ങിയത് 36 വ്യാപാരികള്‍! എല്ലാം സമൂഹത്തില്‍ വലിയ സ്ഥാനമാനങ്ങളില്‍ ഉള്ളവര്‍

രാജ്യത്ത് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുള്ളതാണ് ഇവരെല്ലാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

ന്യൂഡല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം മുങ്ങിയവരില്‍ മുന്‍പന്തിയില്‍ നില്‍ക്കും വിവാദ വ്യവസായി വിജയ് മല്യയും വജ്ര വ്യാപാരി നീരവ് മോദിയും. എന്നാല്‍ ഇവര്‍ മാത്രമല്ല രാജ്യത്തെ കബളിപ്പിച്ചവര്‍ ഇതുവരെ എടുത്ത കണക്കില്‍ ഏകദേശം 36 വ്യാപാരികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കബളിപ്പിച്ച് ഇവരും മുങ്ങിയത് വിദേശ രാജ്യങ്ങളിലേയ്ക്കാണ്.

രാജ്യത്ത് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുള്ളതാണ് ഇവരെല്ലാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. അഗസ്ത വെസ്റ്റ്ലാന്‍ഡ് ചോപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്സി, സന്ദേസര സഹോദരങ്ങള്‍ തുടങ്ങിയ സമൂഹത്തില്‍ വലിയ സ്ഥാനങ്ങളുള്ള 36 വ്യാപാരികളാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തുനിന്ന് മുങ്ങിയത്.

ഈ അടുത്ത ദിവസമാണ് പിഎന്‍ബി ബാങ്കില്‍ നിന്നും കോടികള്‍ എടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനിലും ആഢംബര ജീവിതം നയിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. പിന്നാലെ ഇന്ത്യയുടെ ആവശ്യം മാനിച്ച് നീരവ് മോദി ലണ്ടനില്‍ അറസ്റ്റിലാവുകയും ചെയ്തു. ഇപ്പോള്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി പണം ഈടാക്കാനുള്ള തത്രപാടിലാണ്. വിവാദ വ്യവസായി വിജയ് മല്യയുടെയും സ്ഥിതി ഇതുതന്നെ. നിലവില്‍ വിജയ് മല്യ ലണ്ടനിലെ ജയിലില്‍ കഴിയുകയാണ്. സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയും കൈകൊണ്ടു വരികയാണ്.

Exit mobile version