മുംബൈ: ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ കാലുമാറി ആര്‍എസ്എസ്. ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി.
ശബരിമല കേസില്‍ വിധി വരുന്നതിന് മുമ്പ് ശബരിമല ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീ പ്രവേശനം നടപ്പാക്കണം എന്നായിരുന്നു ആര്‍എസ്എസ് നിലപാട്. എന്നാല്‍ ശബരിമല വിധിയെ തുടര്‍ന്ന് ഉണ്ടായ സാഹചര്യങ്ങളില്‍ നിലപാട് മാറ്റുകയായിരുന്നു എന്നും സുരേഷ് ജോഷി വ്യക്തമാക്കി. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം.
Discussion about this post