ചെന്നൈ: ആദായ നികുതി വകുപ്പിനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്നും ജനാധിപത്യം അപകടത്തിലാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും ആന്ധ്രയില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റെപ്പെടുത്തി.
അതേസമയം, 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യം ചന്ദ്രബാബു നായിഡു ആവര്‍ത്തിച്ചു. ആന്ധ്രയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് രസീത് മൂന്ന് സെക്കന്റ് മാത്രമേ വോട്ടര്‍മാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും നായിഡു പറഞ്ഞു.
Discussion about this post