നാഗ്പൂര്‍: പ്രധാനമന്ത്രി സ്വച്ഛ് ഭാരതിന്റെ ഭാഗമായി ഏറെ കൊട്ടിഘോഷിച്ച് ഏറ്റെടുത്ത നഗരം ഇന്നും ശുചിത്വബോധത്തിനും ഏറെ അകലെയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2019 ഓടെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്തമെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ലക്ഷ്യം വച്ചിരിക്കുന്നത്. എന്നാല്‍ ഏറ്റവും വിരോധാഭാസകരമായ കാര്യം വാരണാസിയില്‍ അദ്ദേഹം ഏറ്റെടുത്ത നാഗ്പൂര്‍ നഗരത്തിന്റെ ശോചനീയാവസ്ഥ അതുപോലെ തുടരുന്നു എന്നാണ്.
ഗ്രാമം ഇതുവരെ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനങ്ങളില്‍ നിന്നും മുക്തമായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗ്രാമീണ വികസന മന്ത്രാലത്തെ ഉദ്ധരിച്ച് ദി പ്രിന്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ഒക്ടോബറോടെ രാജ്യം പരസ്യ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുമെന്ന അഭിമാനകരമായ നേട്ടത്തിലേക്ക് എത്തിക്കണമെന്ന സ്വച്ഛഭാരത്നിര്‍ദേശം നിലനില്‍ക്കെയാണ് പുതിയ വാര്‍ത്തകള്‍.
സന്‍സദ് ആദര്‍ശ് യോജനയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായി 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗ്രാമത്തെ ഏറ്റെടുക്കുന്നത്. മാതൃകാ ഗ്രാമമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഏറ്റെടുക്കല്‍.
എന്നാല്‍ ദേശീയ ഗ്രാമീണ വികസന മന്ത്രാലയം പുറത്തിറക്കിയ പഞ്ചായത്ത് തലത്തിലുള്ള ശൗചാലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ നാഗേപൂര്‍ 2011 ലെ ജനസംഖ്യ കണക്കുകള്‍ പ്രകാരം 2018 വരെ പൊതുഇട വിസര്‍ജ്യമുക്തമല്ലെന്ന് വ്യക്തമാക്കുന്നു.
മന്ത്രാലയം കണക്കെടുപ്പില്‍ നല്‍കിയ സ്‌കോറില്‍ മുന്നില്‍ പൂജ്യമാണ് ഗ്രാമത്തിന്റെ സ്‌കോറെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി ദത്തെടുത്തിട്ടുള്ള മറ്റ് രണ്ട് ഗ്രാമങ്ങളായ ജയാപൂര്‍, കഖാറാഹിയ എന്നി പ്രദേശങ്ങളും ഇതുവരെ സമ്പൂര്‍ണ ശൗചാലയം എന്ന നേട്ടം കൈവരിച്ചിട്ടില്ലെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.