ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധിക കാലം ഉണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയേയും ക്ഷണിച്ചിട്ടുണ്ട്. ജാതി രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ഉള്ളത് കോണ്‍ഗ്രസിലാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ അദ്ദേഹം വ്യക്തമാക്കി.
കുമാരസ്വാമി അസ്വസ്ഥനാണ്. ബിജെപി-ജെഡിഎസ് സഖ്യം രൂപവത്കരിക്കാമെങ്കില്‍ എന്തിനാണ് അദ്ദേഹം കോണ്‍ഗ്രസിന് പുറകെ പോകുന്നത്. അത്തരത്തില്‍ സഖ്യ ചര്‍ച്ചകള്‍ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ കോണ്‍ഗ്രസിന് ബുദ്ധിയുണ്ടായിരുന്നു. അവര്‍ ജെഡിഎസിന് പിന്തുണ നല്കി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി. പക്ഷേ അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളില്‍ സന്തുഷ്ടനല്ല. അതിനാല്‍ സര്‍ക്കാര്‍ അധികമൊന്നും മുന്നോട്ട് പോകില്ലെന്നും രാംദാസ് പറയുന്നു.
350 ഓളം സീറ്റ് നേടി മോഡി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും അതിനാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം സ്വപ്നം പോലും കാണാന്‍ കഴിയില്ല. രാജ്യത്ത് ഇപ്പോഴും മോഡി തരംഗമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് ബിജെപിയെ വിളിക്കുന്നത് വര്‍ഗീയവാദി പാര്‍ട്ടി എന്നാണ്. പക്ഷെ കോണ്‍ഗ്രസാണ് ശരിയായ വര്‍ഗീയവാദി പാര്‍ട്ടിയെന്നും അദ്ദേഹം തുറന്നടിച്ചു.
Discussion about this post