ന്യൂഡല്‍ഹി: ബംഗളൂരുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന പെട്ടി ഏറെ വിവാദമായിരുന്നു.
വിവാദം ഉയര്‍ന്നതോടെ മൗനം വെടിഞ്ഞിരിക്കുകയാണ് ബിജെപി നേതൃത്വം.
സ്വകാര്യവാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് വിശദീകരണവുമായി ബിജെപി രംഗത്തെത്തി. പെട്ടിക്കുള്ളില്‍ ബിജെപി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുര്‍ഗ ബിജെപി ജില്ലാ യൂണിറ്റിന്റെ വിശദീകരണം.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോഡിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും എല്ലാം എസ്പിജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും ബിജെപി ചിത്രദുര്‍ഗ യൂണിയന് പ്രസിഡന്റ് കെഎസ് നവീന്‍ പറഞ്ഞു.
യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്നായിരുന്നു ട്വീറ്റ്. ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇന്നോവ കാറില്‍ കയറ്റി വേഗത്തില്‍ ഓടിച്ചു പോകുന്നതും വീഡിയോയില്‍ കാണാം.
Discussion about this post