ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് യോഗി ആദിത്യ നാഥിനേയും മായാവതിയേയും വിലക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്
മേനക ഗാന്ധിക്കും എസ്പി സ്ഥാനാര്‍ത്ഥി അസംഖാനും വിലക്ക് ഏര്‍പ്പെടുത്തി.
മുസ്ലിംങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് മേനകാ ഗാന്ധിക്കെതിരെ നടപടി. രണ്ട് ദിവസത്തേക്കാണ് മേനകയെ പ്രചരണത്തില്‍ നിന്നും വിലക്കിയിരിക്കുന്നത്. പ്രചരണത്തിനിടെ സ്ത്രീകളെ പറ്റി മോശം പരാമര്‍ശം നടത്തിയതിനാണ് എസ്പി സ്ഥാനാര്‍ത്ഥിയായ അസം ഖാനെ മൂന്ന് ദിവസത്തേക്ക് കമ്മീഷന് വിലക്കിയത്.
രാംപൂരില്‍ അസംഖാനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെയാണ് അസംഖാന് മോശം പരാമര്‍ശം നടത്തിയത്’. കാക്കി അടിവസ്ത്രം’ ധരിക്കുന്ന സ്ത്രീ എന്നായിരുന്നു പരാമര്‍ശം. ഇതില്‍ അസംഖാനെതിരെ കേസെടുത്തിരുന്നു.
വോട്ട് തന്നാലേ പ്രതിഫലമുണ്ടാകൂ എന്ന് ഉത്തര്‍പ്രദേശില്‍ പ്രസംഗിച്ചതിനാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേക ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുത്തത്. സുല്‍ത്താന്‍ പൂരില്‍ നടത്തിയ പ്രസംഗത്തില്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് മേനക മുസ്ലിം സമുദായാംഗങ്ങളോട് പറഞ്ഞതിനാണ് നടപടി.
Discussion about this post