മുംബൈ: ബോളിവുഡിലെ മുതിര്‍ന്ന താരം അമിതാഭ് ബച്ചന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത് 70 കോടി രൂപ. ആദായനികുതി വകുപ്പിലേക്കാണ് ബച്ചന് നികുതി ഒടുക്കിയത്.
ബിഹാറിലെ മുസാഫര്‍പുരിലെ 2,084 കര്‍ഷകരുടെ ലോണും നേരത്തെ അമിതാഭ് ബച്ചന് അടച്ചു തീര്‍ത്തിരുന്നു. ബച്ചന്റെ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ബച്ചന് വാഗ്ദാനം ചെയ്തിരുന്നു. ഇതും വിതരണം ചെയ്തതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
Discussion about this post