ആഗ്ര: ബൈക്കില്‍ തീ പടര്‍ന്ന് പിടിച്ചത് അറിയാതെ ദമ്പതികള്‍ മീറ്ററുകളോളം യാത്ര ചെയ്തു. എന്നാല്‍ പിന്നാലെ പാഞ്ഞ പോലീസ് ഇവര്‍ക്ക് രക്ഷകരായി. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. കണ്ടാല്‍ ഭീതി പടര്‍ത്തുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകരുന്നത്.
ഉത്തര്‍പ്രദേശിലെ ആഗ്ര എക്സ്പ്രസ് വേയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബെക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നിടും ബൈക്കിലുണ്ടായിരുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടര്‍ന്നുകൊണ്ടിരുന്നു. റോഡിന്റെ നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്.
ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ബൈക്കിനെ പിന്തുടര്ന്ന് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുന്‍പേ ബൈക്ക് നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടമൊഴിവായി.
Exclusive Video: आगरा एक्सप्रेसवे पर आग लगी बाइक को तेज चलाकर जा रहे नवदम्पत्ति की @Uppolice ने बचाई जान
"ऐसे फिल्मों में ही देखा जाता है जान बचाने के लिए हूटर बजाते रहे और वाह भगाता रहा अपनी बाइक"
मैं सलूट करता हूँ @up100 के PRV-1617 के पुलिस टीम को
इटावा के सफाई का मामला pic.twitter.com/nfzSekFnOq
— आदित्य तिवारी Aditya Tiwari (@adityatiwaree) April 14, 2019
Discussion about this post