മുംബൈ: ഇന്ത്യന്‍ ഭരണഘടനയേയും മാതൃകാ പെരുമാറ്റ ചട്ടത്തേയും അപമാനിച്ച് ശിവേസന നേതാവ് സഞ്ജയ് റാവത്ത്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഗുരുതര ആരോപണവുമായി നേതാവ് രംഗത്തെത്തിയത്. 2004 മുതല്‍ പാര്‍ലമെന്റ് അംഗമായി തുടരുന്ന വ്യക്തിയാണ് സഞ്ജയ് റാവത്ത്.
‘ഇത് തെരഞ്ഞെടുപ്പ് കാലമാണ്. അത് കൊണ്ടു തന്നെ നമ്മളെ നിരന്തരം മാതൃകാ പെരുമാറ്റ ചട്ടത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ മാതൃകാ പൊരുമാറ്റ ചട്ടത്തെക്കുറിച്ച് നമ്മളില്‍ എല്ലായ്പ്പോഴു ഭയമുണ്ടാവും. ആദ്യം തന്നെ പറയട്ടെ നമ്മള് നിയമത്തില്‍ വിശ്വസിക്കുന്ന ആളുകളല്ല’- റാവത്ത് പറഞ്ഞു.
‘നമ്മള് അങ്ങനെയാണ്. ഭരണഘടനയോട് പോകാന്‍ പറയൂ. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ കാര്യവും നമുക്ക് നോക്കാം. നമ്മുടെ മനസ്സിലുള്ള കാര്യം നമ്മള് തുറന്നു പറഞ്ഞില്ലെങ്കില്‍ നമുക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നും’- റാവത്ത് തുടര്‍ന്നു. നേതാവിന്റെ വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. രൂക്ഷ വിമര്‍ശനമാണ് നേതാവിനെതിരെ ഉയരുന്നത്.
#WATCH Maharashtra: Shiv Sena's Sanjay Raut speaks on Model Code of Conduct during Elections. Says, "…Hum aise log hain, bhaad mein gaya kanoon, achar sanhita bhi hum dekh lenge. Jo baat hamare mann mein hai wo agar hum mann se bahar nahi nikalein to ghutan si hoti hai" (14.04) pic.twitter.com/9B6w1yAawJ
— ANI (@ANI) April 15, 2019
Discussion about this post