ചെന്നൈ: തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡിഎംകെ പ്രദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്ന് 1.5 കോടി രൂപ ആദായ നികുതി വകുപ്പ് കണ്ടെടുത്തു. തമിഴ്‌നാട്ടിലെ ചെപ്പോക്കിലെ എംഎല്‍എ ഹോസ്റ്റലിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അണ്ണാഡിഎംകെ എംഎല്‍എ ആര്‍ബി ഉദയകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുറികളിലാണ് തിരച്ചില്‍ നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദായ നികുതി വകുപ്പ് രാജ്യത്ത് തെരച്ചില്‍ ശക്തമാക്കിയിരുന്നു. നേരത്തേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെയും ബന്ധുക്കളുടെയും വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.
കൂടാതെ, കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളിലും ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ പ്രധാന മന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമി ആരോപിച്ചിരുന്നു.