ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയു ബിജെപി നേതാവുമായ മനേകാ ഗാന്ധി. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിക്കും. ശേഷം അതിന്റെ അടിസ്ഥാനത്തിലാകും വികസന പ്രവര്‍ത്തനങ്ങളെന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.
സുല്‍ത്താന്‍പുരിലെ റാലിക്കിടെയായിരുന്നു മനേകാ ഗാന്ധിയുടെ വിവാദ പ്രസ്താവന. ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 60 ശതമാനം പേര്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബി കാറ്റഗറിയില്‍. 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങളും മറ്റു മുന്‍ഗണനകളും നല്‍കുക.
താന്‍ മുമ്പ് മത്സരിച്ച പിലിഭിത്തില്‍ ഈയൊരു സംവിധാനം മികച്ച രീതിയില്‍ നടത്തിയിരുന്നെന്നും അവര്‍ പറഞ്ഞു. നേരത്തെ മുസ്ലീംകള്‍ക്ക് നേരെ മേനകാ ഗാന്ധി ഭീഷണിമുഴക്കിയത് വലിയ വിവാദത്തില്‍ കലാശിച്ചിരുന്നത്. എനിക്ക് മുസ്ലീംകള്‍ വോട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ എംപിയായാല്‍ അവര്‍ക്ക് ഒരു സഹായവും നല്‍കില്ലെന്നായരുന്നു അവരുടെ പ്രസ്താവന.
Discussion about this post