തിരുവനന്തപുരം: തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. മണ്ഡലത്തില്‍ എഐസിസി നിരീക്ഷകരെ നിയോഗിച്ചത് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടിയാണെന്നും തിരുവനന്തപുരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പരിപൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ എഐസിസിക്ക് പരാതി നല്‍കിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കിയത്.
അതുപോലെതന്നെ, തിരുവനന്തപുരത്തെ യുഡിഎഫ് പ്രവര്‍ത്തകരും ഘടകകക്ഷികളും വളരെ ആത്മാര്‍ത്ഥമായാണ് പ്രചാരണ പ്രവര്ത്തിനങ്ങള്ക്കിറങ്ങുന്നതെന്നാണ് ശശി തരൂര്‍ എഐസിസിയെ അറിയിച്ചിരിക്കുന്നതെന്നും തരൂരിന്റെ പ്രചാരണത്തില്‍ ഏകോപനമില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും മുകുള്‍ വാസ്നിക് മാധ്യമങ്ങളോട് പറഞ്ഞു.