ലഖ്‌നൗ: കുഴല്‍ക്കിണറില്‍ വീണു പോയ അഞ്ചുവയസുകാരനെ സാഹസികമായി രക്ഷിച്ചു. 100 അടി താഴ്ചയില്‍ നിന്നാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടിയെ രക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഷെര്‍ഗ്രാ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 100 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിലൂടെയാണ് രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ രക്ഷപ്പെടുത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ എടുത്തെന്നും, രക്ഷാപ്രവര്‍ത്തനത്തില്‍ ആര്‍മിയും സഹായിച്ചെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ അനില്‍ കുമാര്‍ സിങ് അറിയിച്ചു.
കുഴല്‍ക്കിണറില്‍ നിന്നും പുറത്തെടുത്ത കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയ്ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതനാണെന്നും ജില്ലാ കളക്ടര്‍ ഷേര്‍ സിങ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Mathura: A 5-year-old boy, who was trapped in a borewell at about 100-foot deep at a village in Shergarh rescued successfully. Anil Kumar Singh, Assistant Commander NDRF says, "It took us 2 hours to rescue the child, army also helped us in the rescue operations." pic.twitter.com/ZYB40zFnjp
— ANI UP (@ANINewsUP) April 13, 2019
Discussion about this post