ഹൈദരാബാദ്: തെലങ്കാനയിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമില്‍ അനധികൃതമായി പ്രവേശിച്ച് ഫോട്ടോ പകര്‍ത്തിയ ടിആര്‍എസ് പ്രവര്ത്തകന് അറസ്റ്റില്‍. മല്‍ഖജ്ഗിരി ലോക്സഭ മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ഥി മാരി രാജശേഖര്‍ റെഡ്ഡിയുടെ പോളിങ് ഏജന്റായ എന്‍ വെങ്കിടേഷാണ് അറസ്റ്റിലായത്.
ഏപ്രില്‍ 11ന് തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നതിനിടെയാണ് വെങ്കിടേഷ് ചിത്രം പകര്‍ത്തിയത്. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകര്‍ത്തിയ വെങ്കിടേഷ് അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post