ബംഗളുരു: വന്‍ ഭീകരാക്രമണങ്ങള്‍ ഒന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശനിയാഴ്ച ബംഗളുരുവില്‍ നടന്ന ബിജെപിയുടെ റാലിയില്‍ സംസാരിക്കവെയാണ് പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാരെ അധിക്ഷേപിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.
‘കോണ്‍ഗ്രസിന്റെ വിദൂര നിയന്ത്രണ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ബംഗളുരുവില്‍ സ്‌ഫോടനങ്ങളുണ്ടായില്ലേ? അന്ന് രാജ്യം ഭീകരാക്രമണ ഭീതിയിലല്ലേ ജീവിച്ചിരുന്നത്? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാവല്‍ക്കാരന്റെ കാവലിനു കീഴില്‍ എവിടെയെങ്കിലും വന്‍ സ്‌ഫോടനങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടായോ- മോഡി ചോദിച്ചു. ജനങ്ങളുടെ വോട്ടിന്റെ കരുത്താണ് ഇത് സാധ്യമാക്കിയതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉറി, പുല്‍വാമ ഭീകരാക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാരെ അധിക്ഷേപിക്കുന്നതാണ് മോഡിയുടെ പ്രസ്താവനയെന്നാണ് ആക്ഷേപം ഉയരുന്നത്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാരാണ് കൊല്ലപ്പെട്ടത്.