ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി കുറച്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ ജയിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേസമയം നടനും ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി പ്രകാശ് രാജിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്നും, കോണ്‍ഗ്രസില്ലാത്ത സഖ്യമാണ് കേന്ദ്രത്തില്‍ വരേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു. ഒരു മൂന്നാം മുന്നണി കേന്ദ്രത്തില്‍ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ വിയോജിപ്പുണ്ടെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. പരാജയപ്പെടുകയാണെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post