ഗുവാഹത്തി: രാജ്യത്തെ ബിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിലെ മുസ്ലീംങ്ങളെ ഹിന്ദുക്കളായി മതംമാറ്റാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ധുബ്രി മണ്ഡലത്തിലെ സിറ്റിങ് എംപിയും ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ് )നേതാവുമായ ബദറുദ്ദീന്‍ അജ്മല്‍. ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ബദറുദ്ദീന്‍ ഈ ആരോപണം ഉന്നയിച്ചത്.
‘നരേന്ദ്ര മോഡി മുസ്ലീംങ്ങളെ ഹിന്ദുക്കളാക്കാന്‍ നോക്കുകയാണ്. അതിനുവേണ്ടി ഭരണഘടനയെയും മോഡി മാറ്റും. ഹിന്ദുരാഷ്ട്രമാണ് മോഡിയുടെ ലക്ഷ്യം’- ബദറുദ്ദീന്‍ പറഞ്ഞു. 90 ശതമാനം ഹിന്ദുക്കളും മുസ്ലീങ്ങളും മോഡി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ മോഡി ബംഗ്ലാദേശിലേക്ക് പോകട്ടെ, അവിടുത്തെ പ്രധാനമന്ത്രിയാകട്ടെ, ഇന്ത്യയില്‍ പ്രധാനമന്ത്രിയാകാന്‍ മോഡിയെ അനുവദിക്കരുതെന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.
2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ച മൂന്ന് സീറ്റുകളിലാണ് ഇത്തവണയും എഐയുഡിഎഫ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നു.
Discussion about this post