ചെന്നൈ: തമിഴ് പ്രമുഖ നടനും, മുന്‍ എംപിയും എഐഎഡിഎംകെ നേതാവുമായ ജെകെ റിതേഷ് അന്തരിച്ചു. 46 വയസ്സായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മരണം എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാമനാഥപുരത്തെ മുന്‍ എംപിയായിരുന്നു അദ്ദേഹം. രാമനാഥ പുരത്ത് നടന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഹൃദയാഘാതം ഉണ്ടായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ജെ ബാലാജി നായകനായ എല്കെജിയാണ് അവസാന ചിത്രം.
2014ല്‍ ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു റിതേഷ് എഐഎഡിഎംകെയില്‍ ചേര്‍ന്നത്. തുടര്‍ന്ന് പാര്‍ട്ടിയുടെ എംജിആര്‍ യൂത്ത് വിംഗ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന അദ്ദേഹം എംകെ അഴഗിരിയുടെ അടുത്ത അനുയായിയായിരുന്നു. 2009ലാണ് രാമനാഥപുരത്തു നിന്ന് എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post