എയ്ഡ്‌സ് രോഗിയാണ്, ജീവിതം കളയണോ…? പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയോട് യുവതി, സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് 22 കാരന്‍ യുവാവ്, എന്നിട്ടും പിടിവീണു! സംഭവം ഇങ്ങനെ

തനിക്കും രോഗം ബാധിക്കുമെന്ന ഭയമാണ് യുവാവ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടത്

ഔറംഗബാദ്: അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ അക്രമിയില്‍ നിന്നും എയ്ഡ്‌സ് രോഗിയായി ചമഞ്ഞ് രക്ഷപ്പെട്ട് യുവതി. കൊലപാതക കേസില്‍ ജയിലിലാകുകയും ജാമ്യം നേടി പുറത്തു വരികയും ചെയ്ത കൊടും കുറ്റവാളിയായ 22കാരനാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ താന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് യുവതി ഇയാളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

സംഭവം വിശ്വസിച്ച പ്രതി അവിടെ നിന്നും സ്ഥലം വിട്ടു. രാജനഗറില്‍ നടന്ന സംഭവത്തില്‍ 29 കാരിയായ വിധവയാണ് യുവാവിനെ കളവ് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം തന്ത്രപരമായി കരുക്കള്‍ നീക്കി യുവാവിനെ പിടികൂടിയത്. തന്നെ വെറുതേ വിട്ടെങ്കിലും യുവാവിന്റെ ലക്ഷണങ്ങളും ശരീരത്തിലെ പാടുകളും പച്ചകുത്തും സംബന്ധിച്ച എല്ലാ വിവരങ്ങളും യുവതി പോലീസിനോട് പറയുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളിയുടെ ഏകദേശ ചിത്രം വരച്ചെടുക്കുകയായിരുന്നു. 22 കാരനായ അവ്ഹാദ് എന്ന യുവാവാണ് അറസ്റ്റിലായത്.

തനിക്കും രോഗം ബാധിക്കുമെന്ന ഭയമാണ് യുവാവ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടത്. രണ്ട് ദിവസത്തിനു ശേഷമാണ് ഇയാള്‍ അറസ്റ്റിലായത്. രാജ്നഗറിലെ മുകുന്ദ് വാഡി പ്രദേശത്തെ കിഷോര്‍ വിലാസ് അവ്ഹാദ് എന്ന യുവാവ് നേരത്തേ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ആളാണ്. മാര്‍ച്ച് 25 ന് യുവതിയും ഏഴു വയസുകാരിയായ മകളും നഗരത്തില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു സംഭവം. മടങ്ങുമ്പോള്‍ ബാക്കിയുണ്ടായിരുന്നത് 10 രൂപയാണ്. തുടര്‍ന്ന് മകളെ സീറ്റ് ഷെയറിംഗ് ഓട്ടോയില്‍ കയറ്റുകയും അതിലെ മോട്ടോര്‍ ബൈക്കില്‍ എത്തിയ അവ്ഹാദിനോട് ലിഫ്റ്റ് ചോദിക്കുകയും ചെയ്തു.

എന്നാല്‍ രാജ്നഗറില്‍ ഇറങ്ങേണ്ടതിന് പകരം യുവതിയുമായി നുള്ള എന്ന സ്ഥലത്തേക്ക് അവ്ഹാദ് ഓടിച്ചുപോയി. അവിടെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഒട്ടും പരിഭ്രമിക്കാതെ യുവതി വിശ്വസിപ്പിക്കുന്ന രീതിയില്‍ താന്‍ എയ്ഡ്സ് ബാധിതയാണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം യുവതിയെ ഉപേക്ഷിച്ച് അവ്ഹാദ് മുങ്ങുകയായിരുന്നു.

Exit mobile version