ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; കൊഴിഞ്ഞ് പോക്ക് തുടരുന്നു, പാര്‍ട്ടി വിട്ടവരില്‍ അഞ്ച് പേര്‍ ചേര്‍ന്നത് ബിജെപിയില്‍

പാര്‍ട്ടി വിട്ട എംഎല്‍എമാരില്‍ അഞ്ച് പേരാണ് ബിജെപിയിലേക്ക് പോയത്.

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് അടുത്തിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി. പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോക്ക് ശക്തമാവുകയാണ്. പാര്‍ട്ടി വിട്ട എംഎല്‍എമാരില്‍ അഞ്ച് പേരാണ് ബിജെപിയിലേക്ക് പോയത്.

പ്രമുഖരായ അഞ്ച് നേതാക്കളെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. പാര്‍ട്ടി വിട്ട പ്രമുഖരില്‍ ഗുജറാത്തിലെ പാര്‍ട്ടിയുടെ മുഖമായിരുന്ന അല്‍പേഷ് ഠാക്കൂരും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാന ഘടകവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാധാന്‍പൂര്‍ എംഎല്‍എയാണ് അല്‍പേഷ്.

അല്‍പേഷിനൊപ്പം അടുത്ത അനിയായികളായ ധവാല്‍ സിന്‍ സാലാ, ഭാരത് താക്കൂര്‍ എന്നിവരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കില്ലെന്നും സ്വതന്ത്ര എംഎല്‍എമാരായി തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖമായിരുന്നു അല്‍പേഷ് ഠാക്കൂര്‍. ഹര്‍ദ്ദിക് പട്ടേലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതും പാര്‍ട്ടിയെ അവതാളത്തിലാക്കുന്നുണ്ട്.

Exit mobile version